മലപ്പുറം: കാളികാവില്‍ പിതാവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട രണ്ടരവയസ്സുകാരി ഫാത്തിമ നസ്രിന്റെ വിശദമായ പോസ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നു . കുട്ടി നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനമെന്ന് റിപ്പോർട്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസ്(24) നെതിരെ കേസ് എടുത്തിരുന്നു. മിക്ക ദിവസങ്ങളിലും പിതാവ് കുട്ടിയെ ക്രൂരമായി മർദിച്ചിരുന്നതായി വെളിപ്പെടുത്തൽ . പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മർദ്ദനത്തിന്റെ തെളിവുകളുണ്ട്.
കഴിഞ്ഞ ദിവസം ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആ സമയം കുട്ടിക്ക് ജീവൻ ഉണ്ടായിരുന്നില്ല .കുട്ടിയുടെ ശരീരത്ത് മുറിവുകൾ കണ്ട സംശയം തോന്നിയാണ് പോസ്റ്റ്മാർട്ടം ചെയ്യണമെന്ന് ഡോക്ടർമാർ അറിയിച്ചത് . 10 ദിവസം വരെ പഴക്കമുള്ള മുറിവുകൾ കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നു.
കുട്ടിയുടെ തലച്ചോർ ഇളകിയ നിലയിലായിരുന്നു . സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ച പാടുകളും തല്ലിയതിന്റെ പാടുകളും ഉണ്ടായിരുന്നു. വാരിയെല്ലുകൾ ഒടിഞ്ഞു ശരീരത്തിലേക്ക് തറച്ചു കേറിയ നിലയിലായിരുന്നു . തലച്ചോറിൽ രക്തസ്രാവവും ഉണ്ടായിരുന്നു. ഇതാണ് കുട്ടിയുടെ മരണ കാരണമായി പറയുന്നത്. എഴുപതോളം മുറിവുകൾ കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നു . സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ മുറിവേൽപ്പിച്ചിട്ടുണ്ടായിരുന്നു . ശരീരത്തിലെ മുറിവുകൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു . മർദ്ദനമേറ്റ് അവശനിലയിലായ കുട്ടിയെ ഫായിസ് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് ആരോപണം .
ഞായറാഴ്ച ഉച്ചയ്ക്ക് കുഞ്ഞിന്റെ മാതാവ് കുട്ടിയുടെ മാതാവ് ഷാഹ്ബാനത്തിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാരാണ് അവശനിലയിൽ കുട്ടിയെ കാണുന്നത്. കുട്ടിയുടെ വീട് അകത്തു നിന്നും പൂട്ടിയിട്ട നിലയിലായിട്ടിരുന്നു . കുട്ടിയെ മർദിക്കുന്നതു തടയാനെത്തിയ ഷാഹ്ബാനത്തിനെ മുറിയിൽ പൂട്ടി ഇട്ടിരിക്കുകയായിരുന്നു . അടുക്കളയിൽ ഇരുത്തിയ നിലയിലായിരുന്നു കുട്ടിയെ കണ്ടത്. കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നില്ല . ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണെന്നും കുടിക്കാൻ വെള്ളം കൊടുത്തിട്ടുണ്ടെന്നും ആശുപത്രിയിലേക്ക് പോകണ്ടേ എന്ന ചോദ്യത്തിന് പേടിക്കാൻ സർക്കാർ ആശുപത്രിയിൽ കൊണ്ട് പോയാൽ മതി എന്നുമായിരുന്നു ഫായിസിന്റെ പ്രതികരണമെന്നാണ് അയൽക്കാർ പറഞ്ഞത്.
പലപ്പോഴും കുട്ടിയെ തല്ലുന്നത് കണ്ടിട്ടുണ്ട് . അതിനു വഴക്കുപറയുമ്പോൾ തങ്ങളുടെ കുട്ടിയാണ് എന്നായിരുന്നു മറുപടി. കഴിഞ്ഞ കൊല്ലമായിരുന്നു ശഹ്ബാനത്തിന്റെയും ഫായിസിന്റെയും കല്യാണം . ഇവർ തമ്മിൽ പ്രണയബന്ധത്തിൽ ആയിരിക്കുമ്പോൾ തന്നെ നസ്രിൻ ജനിച്ചു . കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി പതിവായി ശഹ്ബാനത്തിനെയും കുട്ടിയേയും ഫായിസ് തല്ലിയിരുന്നു. ഭാര്യ വീട്ടുകാർ വന്നു ചോദിച്ചിട്ടും കുട്ടിയെ വിട്ടു നല്കാൻ പിതാവിന്റെ കുടുംബം തയ്യാറായില്ല . നസ്‌റിൻ മരിച്ചതിനു പിന്നാലെ മാതാവും ബന്ധുക്കളും പിതാവിനെതിരെ ആരോപണവുമായി വരികയായിരുന്നു . മഞ്ചേരി മെഡിക്കല്‍കോളേജിലായിരുന്നു കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം.