പോക്കറ്റ് മണി നൽകിയില്ല; ഉത്തർപ്രദേശിൽ വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി 16 കാരൻ

വ്യവസായി മുഹമ്മദ് നയീം (50) ആണ് മരിച്ചത്.പോക്കറ്റ് മണി നൽകാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ മകനെയും മൂന്ന് ഷൂട്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു

author-image
Rajesh T L
Updated On
New Update
crime

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ലഖ്‌നൗ: ഉത്തർപ്രദേശിൽ വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി പതിനാറുകാരൻ.വ്യവസായി മുഹമ്മദ് നയീം (50) ആണ് മരിച്ചത്.പോക്കറ്റ് മണി നൽകാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ മകനെയും മൂന്ന് ഷൂട്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ചയാണ് സംഭവം.ബൈക്കിലെത്തിയ അക്രമിസംഘം  മുഹമ്മദ് നയീമിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.ശനിയാഴ്ച പ്രതികളായ പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നിവർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.പിതാവിനെ കൊല്ലാൻ നയീമിൻ്റെ മകനാണ് ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ പൊലീസനോട് തുറന്നുപറഞ്ഞു.

“നയീമിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് മകനാണ്. ആറ് ലക്ഷം രൂപയാണ് മകൻ വാഗ്ദാനം ചെയ്തത്. ഇതിൽ ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകി. ബാക്കി പിതാവിനെ കൊന്ന ശേഷം നൽകാമെന്ന് പറഞ്ഞു”- പ്രതികളിൽ ഒരാൾ മൊഴി നൽകി. പിന്നാലെ മകനെയും കസ്റ്റഡിയിലെടുത്തു. നയീം മകന് പോക്കറ്റ് മണി നൽകിയിരുന്നില്ല. ഇതിൽ കുട്ടിക്ക് പിതാവിനോട് ദേഷ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

 

 

 

police father murder Uttarpradesh Crime News