പഞ്ചാബില്‍ ശിവസേന നേതാവിന് വെട്ടേറ്റു

ലുധിയാനിലെ സിവില്‍ ഹോസ്പിറ്റലിനു സമീപത്ത് വെച്ച് പട്ടാപ്പകലായിരുന്നു ആക്രമണം. നിഹാംഗുകളുടെ വേഷത്തിലെത്തിയ ആക്രമികള്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപ് ഥാപ്പറിനെ ആക്രമിക്കുകയായിരുന്നു.

author-image
anumol ps
New Update
attack in punjab

ശിവസേനാ നേതാവിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ലുധിയാന: പഞ്ചാബില്‍ ശിവസേനാ നേതാവിന് വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറിനെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തില്‍പ്പെട്ടവരാണ് വടിവാള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

ലുധിയാനിലെ സിവില്‍ ഹോസ്പിറ്റലിനു സമീപത്ത് വെച്ച് പട്ടാപ്പകലായിരുന്നു ആക്രമണം. നിഹാംഗുകളുടെ വേഷത്തിലെത്തിയ ആക്രമികള്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപ് ഥാപ്പറിനെ ആക്രമിക്കുകയായിരുന്നു. സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ സന്ദീപ് ഥാപ്പറിന് ഗണ്‍മാനെ നല്‍കിയിരുന്നു. എന്നാല്‍ നിഹാംഗുകള്‍ ആക്രമിക്കാനെത്തിയപ്പോള്‍ ഇയാള്‍ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. 


ആക്രമണത്തില്‍ ഥാപ്പറിന് തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റു. ഥാപ്പറിനെതിരെയായ ആക്രമണത്തില്‍ വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചു. അതേസമയം ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തതായി പഞ്ചാബ് പൊലീസ് വ്യക്തമാക്കി.

 

 

shiva sena leader