മലയാളി മോഡലിനെ ചെന്നൈയിലെ ഹോട്ടലിൽവച്ച് പീഡിപ്പിക്കാൻ ശ്രമം: പരസ്യ ഏജന്റ് പിടിയിൽ

ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തിയതെന്നും ശേഷം സിദ്ധാർഥ് കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.

author-image
Vishnupriya
Updated On
New Update
sexual

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: മലയാളി മോഡലിനെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പരസ്യ ഏജന്റ് സിദ്ധാർഥ് പിടിയിൽ. പരസ്യചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം സിദ്ധാർഥ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് എറണാകുളം സ്വദേശിയായ യുവതി ചെന്നൈ റോയപ്പേട്ട പൊലീസിൽ പരാതി നൽകിയത്. 

ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തിയതെന്നും ശേഷം സിദ്ധാർഥ് കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. മുറിയിൽനിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടൽ ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് ഹോട്ടൽ ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.

ad agent malayali model