എം.ഡി.എം.എയുമായി സീരിയൽ നടി പിടിയിൽ

ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്.

author-image
Vishnupriya
New Update
dc

പരവൂർ: എം.ഡി.എം.എ യുമായി സീരിയൽ താരത്തെ പോലീസ് അറസ്റ്റു ചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീ നന്ദനത്തിൽ ഷംനത്ത് (പാർവതി - 36) ആണ് പിടിയിലായത്.

ഷംനത്തിന്റെ പക്കൽ നിന്നും 3 ഗ്രാം എംഡിഎംഎ കണ്ടെത്തി. പരവൂരിലാണ് സംഭവം. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. ഷംനത്തിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

MDMA Serial Actress