പത്തനംതിട്ട : വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പില്‍ ജെവിന്‍ തോമസ് എബ്രഹാമിനെ പൊലീസ് അറസ്റ്റു ചെയ്തു. സമൂഹ്യമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലാകുന്നത്. യുവാവിനെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമ പ്രകാരവും കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.