ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതി പിടിയില്‍

മാവേലിക്കര സ്വദേശിനിയായ യുവതിക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതിയെ ചെന്നൈയില്‍ നിന്നും പിടികൂടി.

author-image
Athira Kalarikkal
New Update
online scam

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ആലപ്പുഴ : യുവതിക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. മാവേലിക്കര സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. പ്രതിയെ ചെന്നൈയില്‍ നിന്നുമാണ് പിടികൂടിയത്. തമിഴ്നാട് കോയമ്പേട് 100 ഫീറ്റ് റോഡില്‍ റാം ഹോളിഡെയ്സ് നടത്തുന്ന ടി രാമപ്രസാദ് (42) ആണ് പിടിയിലായത്. 

കേസിലെ പ്രതികളായ മറ്റ് പ്രതികളെ ആലപ്പുഴ സൈബര്‍ ക്രൈം അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടി വരുകയാണെന്ന് കഴിഞ്ഞ ദിവസവും കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

 

internet banking fraud online image accused