ഹൂസ്റ്റന്‍ : യുഎസിലെ അപ്പാര്‍ട്മെന്റിലെ കവര്‍ച്ചയ്ക്കിടെ നേപ്പാള്‍ വിദ്യാര്‍ഥിനിയെ ഇന്ത്യന്‍ വംശജന് വെടിവച്ചു കൊലപ്പെടുത്തി. 21കാരിയായ മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബോബി സിങ് ഷാ എന്ന 52കാരനെ അറസ്റ്റ് ചെയ്തു. അപ്പാര്‍ട്മെന്റില്‍ യുവതിയുടെ മൃതദേഹം ഉണ്ടെന്ന അജ്ഞാത ഫോണ്‍കോള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അപ്പാര്‍ട്മെന്റ് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് മുനയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു തവണ മുനയ്ക്ക് വെടിയേറ്റിരുന്നു.
അന്വേഷണം തുടര്‍ന്ന പൊലീസ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം ബോബിയുടെ ഫോട്ടോ പുറത്തുവിട്ടു. മുനയുടെ അപ്പാര്ട്മെന്റില്നിന്ന് ഇയാള്‍ പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.