മെഡിക്കല്‍ ഫാര്‍മസിയില്‍ എം.ഡി.എം.എ കച്ചവടം

ചെറിയ അളവില്‍ എം.ഡി.എം.എ യുമായി പടികൂടിയയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് ഫാര്‍മസി വഴി വിദ്യാര്‍ഥികള്‍ക്ക് കച്ചവടം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് എക്സൈസ് സംഘം ഫാര്‍മസിയില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്ന് ഒന്നര ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തു.

author-image
Athira Kalarikkal
New Update
arrest

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

 

നെടുമങ്ങാട്: മെഡിക്കല്‍ ഫാര്‍മസിയില്‍ എം.ഡി.എം.എ കച്ചവടം നടത്തിയ സംഭവത്തില്‍ സ്റ്റോറുടമയുടെ മകന്‍ പിടിയില്‍. നെടുമങ്ങാട് തെക്കുംകര മുളവന്‍കോട് വാടയില്‍വീട്ടില്‍ ഷാനാസിനെയാണ് (34) നെടുമങ്ങാട് എക്സൈസ് പിടികൂടിയത്. നെടുമങ്ങാട് ജില്ല ഹോസ്പിറ്റലിന് എതിര്‍വശം കുറക്കോട് വി.കെയര്‍ ഫാര്‍മസി എന്ന സ്ഥാപനത്തില്‍ നിന്ന് 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയാണ് കണ്ടത്തിയത്.

    ചെറിയ അളവില്‍ എം.ഡി.എം.എ യുമായി പടികൂടിയയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് ഫാര്‍മസി വഴി വിദ്യാര്‍ഥികള്‍ക്ക് കച്ചവടം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് എക്സൈസ് സംഘം ഫാര്‍മസിയില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്ന് ഒന്നര ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തു. സമാന കേസില്‍ ഷാനാസ് മുമ്പും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

 

kerala Drug Case