സ്വര്‍ണവും 300 വര്‍ഷത്തിലധികം പഴക്കമുള്ള വിഗ്രഹവും കവര്‍ന്ന കേസ്; പ്രതി അറസ്റ്റില്‍

ചരിത്ര പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിലെ സ്വര്‍ണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.

author-image
Athira Kalarikkal
New Update
Manaf

Manaf

Listen to this article
0.75x 1x 1.5x
00:00 / 00:00

 


എരമംഗലം : ചരിത്ര പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിലെ സ്വര്‍ണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. ചാവക്കാട് മല്ലാട് പുതുവീട്ടില്‍ മനാഫി(44)നെയാണ് കൊടുങ്ങല്ലൂരില്‍ നിന്ന് പെരുമ്പടപ്പ് സിഐ ടി.സതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 10 ദിവസം മുന്‍പാണ് കവര്‍ച്ച നടന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിലാണ് കവര്‍ച്ച നടന്നത്. 

മനയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വര്‍ഷത്തിലധികം പഴക്കമുള്ള വിഗ്രഹവും പത്തു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ന്നത്. കൂടാതെ മനയുടെ മുന്‍വശത്തെ ഭണ്ഡാരവും പൊളിച്ചിരുന്നു. സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു. വിഗ്രഹങ്ങള്‍ കൊടുങ്ങല്ലൂരിലെ വാടക വീട്ടില്‍ നിന്ന് പൊലിസ് കണ്ടെത്തി. 

 

malappuram theft case