ഗൂഗിൾപേ വഴി ലഹരി വില്പന ; രാജ്യാന്തര ശൃംഖലയിലെ പ്രധാനിയായ 'ക്യാപ്റ്റൻ' കൊച്ചിയിൽ പിടിയിൽ

ഇയാൾ 2014-ൽ ആണ് സ്റ്റുഡൻറ് വിസയിൽ ബെംഗളൂരുവിലെത്തിയത്. എന്നാൽ ഇയാൾ പഠിക്കാൻ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. കൂടാതെ രാസലഹരി നിർമിക്കാനും തുടങ്ങി.

author-image
Vishnupriya
Updated On
New Update
congo

റെംഗാര പോളും അന്വേഷണ സംഘവും

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനിയിലൊരാൾ പോലീസ് കസ്റ്റഡിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് പിടികൂടിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബെംഗളൂരു മൈക്കോ പോലീസിൻറെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്.

 ക്യാപ്റ്റൻ എന്നാണ് റെംഗാര പോൾ മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. ഇയാൾ 2014-ൽ ആണ് സ്റ്റുഡൻറ് വിസയിൽ ബെംഗളൂരുവിലെത്തിയത്. എന്നാൽ ഇയാൾ പഠിക്കാൻ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. കൂടാതെ രാസലഹരി നിർമിക്കാനും തുടങ്ങി. ഈ നിർമാണത്തെ കുക്ക് എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് നിഗമനം. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വിൽപന നടത്തിയിട്ടുള്ളത്.

ആവശ്യക്കാർ ഗൂഗിൾ പേ വഴി തുക അയച്ചുകൊടുത്താൽ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടു വയ്ക്കുകയും പിന്നാലെ ഇതിന്റെ ലൊക്കേഷൻ മാപ്പ് അയച്ചു കൊടുക്കുന്നതുമാണ് ഇയാളുടെ രീതി. ആവശ്യക്കാരൻ അവിടെപ്പോയി മയക്കുമരുന്ന് ശേഖരിക്കണം. ഫോൺ വഴി ഇയാളെ ബന്ധപ്പെടാൻ സാധിക്കില്ല.

കഴിഞ്ഞ മാസം  അങ്കമാലിയിൽവെച്ച് 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽനിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടയിലാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്. അതിന്‍റെ തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലേക്കെത്തിയത്.

BANGALURU drug maphia congo