ചെറുതോണി: മൂന്നാർ സ്വദേശിനിയായ യുവതിയെ പാർട്ട് ടൈം ജോലി നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് 15 ലക്ഷം രൂപ തട്ടിയെടുത്തു. മൂന്നാർ മീൻകെട്ട് സ്വദേശിനിയായ യുവതിയെയാണ് കബളിപ്പിച്ചത്. സംഭവത്തിൽ 2 പേരെ കൂടി ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ 5 പേർ നേരത്തേ അറസ്റ്റിലായിരുന്നു. മലപ്പുറം എളങ്കൂർ സ്വദേശികളായ മണ്ണയിൽ ഷംഷാദ് (25), പുതുക്കൊള്ളി മുഹമ്മദ് നിയാസ് (21) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ നിർദേശാനുസരണം ഡിസിആർബി ഡിവൈഎസ്പി കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി.ലത്തീഫ്, എസ്ഐ ടൈറ്റസ് മാത്യു, സിപിഒമാരായ സന്ദീപ് ഷമീർ, ശിവപ്രസാദ് എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി. പ്രതികളെ തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 15 ലക്ഷം രൂപ തട്ടിയെടുത്തു;7 പേർ അറസ്റ്റിൽ
മൂന്നാർ മീൻകെട്ട് സ്വദേശിനിയായ യുവതിയെയാണ് കബളിപ്പിച്ചത്.
New Update
00:00
/ 00:00