ആലുവയിൽ യുവാവിനെ വെട്ടിക്കൊന്നു. വാടക വീടിന്റെ മുറ്റത്താണ് ജിം ട്രെയ്നർ സാബിത്ത് വെട്ടി പരിക്കേറ്റ നിലയിൽ കാണപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.പുലർച്ചെ സാബിത്തിനൊപ്പം താമസിക്കുന്നവരാണ് വെട്ടേറ്റ നിലയിൽ ആദ്യം കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.ജിമ്മിലെ ഒരു സുഹൃത്തുമായി പ്രശ്നമുള്ളതായി ഒപ്പം താമസിക്കുന്നവർ പോലീസിനോട് പറഞ്ഞു.ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. എടത്തല പോലീസ് അന്വേഷണം ആരംഭിച്ചു.