ഹരിയാനയില്‍ 15കാരന്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തി

ബിയറുകഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി മുങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ പ്രതിയെ പോലീസ് പെട്ടെന്നു തന്നെ അറസ്റ്റുചെയ്തു

author-image
Athira Kalarikkal
New Update
arrest

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

ഗുരുഗ്രാം : ഹരിയാണയില്‍ ഗുരുഗ്രാമില്‍ 15-കാരന്‍ 16-കാരനായ സുഹൃത്തിനെക്കുത്തിക്കൊന്നു. പെണ്‍സുഹൃത്തുമായി ഇന്‍സ്റ്റഗ്രാമിലൂടെ സംസാരിക്കുന്നു എന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ബിയറുകഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി മുങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ പ്രതിയെ പോലീസ് പെട്ടെന്നു തന്നെ അറസ്റ്റുചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇയാളില്‍നിന്ന് കണ്ടെടുത്തു. ഗുരുഗ്രാമിലെ സെക്ടര്‍ 40-ലാണ് സംഭവം നടന്നത്.

16കാരനെ കുത്തേറ്റ നിലയില്‍ സുരക്ഷാ ജീവനക്കാര്‍ 16-കാരനെ കണ്ടെത്തുകയായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മധ്യപ്രദേശിലെ ഛത്തര്‍പുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ആണ്‍കുട്ടിയുമായി പെണ്‍കുട്ടിക്ക് ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരുന്നു. ഇരുവരുടെയും സൗഹൃദം 15കാരനെ അലട്ടുന്നുണ്ടായിരുന്നു. ഇതാണ് 15കാരനെ കൊലപാതകത്തിലേക്ക് നയിച്ചത്.

Crime News Murder Case hariyana