വീട് കുത്തിത്തുറന്ന് മോഷണം; 75 പവന്‍ സ്വര്‍ണം കവര്‍ന്നു

വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തുടര്‍ന്ന് രണ്ട് മുറികളിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണം കവരുകയായിരുന്നു.

author-image
anumol ps
Updated On
New Update
robbery kannur

മോഷ്ണം നടന്ന വീട്‌

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കണ്ണൂര്‍: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് 75 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. പെരുമ്പയിലെ സി.എച്ച്. സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തുടര്‍ന്ന് രണ്ട് മുറികളിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണം കവരുകയായിരുന്നു. മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്ന വടിവാളും കമ്പിയും സംഭവസ്ഥലത്തു നിന്നും കണ്ടെത്തി.

സംഭവസമയത്ത് രണ്ട് സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്നു. രാവിലെ എഴുന്നേറ്റെത്തിയപ്പോഴാണ് താഴത്തെനിലയിലെ മുറികളില്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടനിലയില്‍ കണ്ടത്. സംഭവത്തില്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണസംഘത്തില്‍ ഒന്നിലേറെപേരുണ്ടെന്നാണ് പ്രാഥമികനിഗമനം. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും.

 

gold robbery