ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടി; സിഐയ്ക്കും എസ്ഐയ്ക്കുമെതിരെ കേസ്

സ്ഫോടകവസ്തു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

author-image
Vishnupriya
New Update
police

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

വളാഞ്ചേരി: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ വളാഞ്ചേരി സിഐ സുനിൽ ദാസ്, എസ്ഐ ബിന്ദുലാൽ എന്നിവർക്കെതിരെ കേസ്. സ്ഫോടകവസ്തു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 4 ലക്ഷം രൂപ ഇടനിലക്കാരനായ അൻസാറിനും നൽകിയെന്നാണ് ക്വാറി ഉടമ പരാതിയിൽ പറയുന്നത്.

ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് കേസ് അന്വേഷിച്ചത്.  സുനിൽദാസിന് 10 ലക്ഷം രൂപയും ബന്ധുവും എസ്ഐയുമായ ബിന്ദുലാലിന് 8 ലക്ഷം രൂപയും നൽകിയെന്നാണ് വിവരം. കഴിഞ്ഞ മാർച്ചിൽ പരാതിക്കാരനായ ക്വാറി ഉടമ ക്വാറിയിലേക്കായി കൊണ്ടുവന്ന വെടിമരുന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയത്.

SI valanchery bribery case ci