മലപ്പുറത്ത് വയോധിക ദമ്പതികള്‍ക്ക് ക്രൂര മര്‍ദനം

പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സത്തര്‍ പണം നല്‍കിയില്ല. പലപ്പോഴും ബഷീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

author-image
Athira Kalarikkal
New Update
malappuram c

വയോധിക ദമ്പതികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍

മലപ്പുറം : വേങ്ങരയില്‍ കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തിന് മര്‍ദനം. വയോധിക ദമ്പതികളായ അസൈന്‍ (70), ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ മകന്‍ മുഹമ്മദ് ബഷീറിന് വെട്ടേറ്റു. വേങ്ങര സ്വദേശി അബ്ദുല്‍ കലാമും മകന്‍ സത്തറും കുടുംബവും ചേര്‍ന്നാണ് ഇവരെ മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഒന്നര വര്‍ഷം സത്തറിന്, ബഷീര്‍ കടം നല്‍കിയ പണം ഇതുവരെയും തിരിച്ച് നല്‍കിയിട്ടില്ല. പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സത്തര്‍ പണം നല്‍കിയില്ല. പലപ്പോഴും ബഷീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ മാതാവും പിതാവും സഹോദരന്റെ ഭാര്യയും കൂടി സത്തറിന്റെ വീട്ടിലേക്ക് പണം ചോദിക്കാനായി പോയത്. ഏതാണ്ട് 23 ലക്ഷം രൂപയാണ് നല്‍കാനുള്ളതെന്നാണ് വിവരം. 

വീടിന് മുന്നില്‍ ബാനര്‍ അടക്കം വച്ച് ബഷീര്‍ കുടുംബത്തോടെ പ്രതിഷേധിച്ചു. പിന്നാലെയാണ് സംഭവ സ്ഥലത്തേക്ക് മുഹമ്മദ് സത്തറും വീട്ടുകാരും എത്തുകയും വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയും ചെയ്തത്. സംഭവത്തില്‍ വയോധിക ദമ്പതികള്‍ക്ക് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

kerala malappuram Crime