തിരുവനന്തപുരത്ത് മദ്യലഹരിയിലെത്തിയ മകൻ അമ്മയെ പൂട്ടിയിട്ട് വീട് കത്തിച്ചു; തീയണച്ചത് നാട്ടുകാർ

രണ്ടു ദിവസം മുൻപേ ബിനു അമ്മയുടെ തലയിൽ ചൂടുവെള്ളം എടുത്തൊഴിച്ചിരുന്നു. പരിസരവാസികൾക്ക് പോലും ബിനു ശല്യമാണ് എന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബൾബുകളും ജനലുകളും അടിച്ചു തകർക്കുകയും ,  മദ്യപിച്ചു കഴിഞ്ഞാൽ നാട്ടുകാരെ തെറി പറയുന്നതും പതിവാണ്.

author-image
Vishnupriya
New Update
tv

വീട് കത്തിനശിച്ച നിലയിൽ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ടശേഷം മകൻ വീടിനു തീവച്ചു. വെമ്പായം പ്ലാക്കീഴ് സ്വദേശിയായ ബിനുവാണ് വീടിനു തീവച്ചത്. രാവിലെയായിരുന്നു സംഭവം. നാട്ടുകാരെത്തി തീ അണച്ചതിനാൽ ദുരന്തം ഒഴിവായി. അമ്മ വീടിനു പുറകുവശം വഴി ഇറങ്ങിയോടി രക്ഷപ്പെട്ടു.

മദ്യ ലഹരിയിൽ എത്തിയ വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്ത് പ്ലാക്കീഴ് കുന്നുമുകളിൽ ചെമ്പൻ ബിനു എന്നു വിളിക്കുന്ന ബിനു (42) സ്വന്തം വീടിന്തീയിടുകയായിരുന്നു. രണ്ടു ദിവസം മുൻപേ ബിനു അമ്മയുടെ തലയിൽ ചൂടുവെള്ളം എടുത്തൊഴിച്ചിരുന്നു. പരിസരവാസികൾക്ക് പോലും ബിനു ശല്യമാണ് എന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബൾബുകളും ജനലുകളും അടിച്ചു തകർക്കുകയും ,  മദ്യപിച്ചു കഴിഞ്ഞാൽ നാട്ടുകാരെ തെറി പറയുന്നതും പതിവാണ്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് ബിനു വീടിനു തീയിട്ടത്. ഒറ്റ നില വീട്ടിലെ ടൈൽസും സാധന സാമഗ്രികളും കത്തി നശിച്ചു. ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ നേരത്തേ നിരവധി പരാതി നൽകിയിട്ടുണ്ട്. മുന്‍പ് ജയിലിലും കിടന്നിരുന്നു. വീട് കത്തി പുക പടർന്നതോടെ പ്രദേശവാസികൾ ഓടിക്കൂടി വെള്ളം ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചുകെട്ടി ലഹരി വിമോചന ചികിത്സയ്ക്കായി പേരൂർക്കടയിലേക്ക് കൊണ്ടുപോയി.

Thiruvanathapuram drug addiction