മംഗളൂരുവില്‍ ഛഡ്ഡി മോഷണ സംഘം പിടിയില്‍

മോഷണത്തിനായി ഉപയോഗിച്ച ഇരുമ്പുദണ്ഡ് ബസ് സ്റ്റാന്റ് പരിസരത്ത് ഇവര്‍ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ തെളിവെടുപ്പിനായാണ് നാലംഗ സംഘത്തെ പൊലീസ് എത്തിച്ചത്. തെളിവെടുപ്പിനിടെ പ്രതികളില്‍ 2 പേര്‍ പൊലീസിനെ ആക്രമിച്ചു.

author-image
Athira Kalarikkal
New Update
CR4

പിടിയിലായ മോഷണ സംഘം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മംഗളൂരു : ഇന്ത്യയിലാകെ വിവിധ കേസുകളില്‍ പ്രതിയായ ഛഡ്ഡി മോഷണ സംഘത്തെ മംഗളൂരു പൊലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ബുധനാഴ്ച രാവിലെ മംഗളൂരു നഗരത്തിലെ മല്‍ക്കി ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു പ്രതികളെ പൊലീസ് വെടിവച്ചത്. നഗരത്തിലെ ഒരു വീട്ടില്‍ നടന്ന മോഷണ കേസില്‍ ഇവരെ മംഗളൂരു പൊലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു. പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു വന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഘത്തിനെതിരെ രാജസ്ഥാനിലും മധ്യപ്രദേശിലും കേസുകളുണ്ട്. 

മോഷണത്തിനായി ഉപയോഗിച്ച ഇരുമ്പുദണ്ഡ് ബസ് സ്റ്റാന്റ് പരിസരത്ത് ഇവര്‍ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ തെളിവെടുപ്പിനായാണ് നാലംഗ സംഘത്തെ പൊലീസ് എത്തിച്ചത്. തെളിവെടുപ്പിനിടെ പ്രതികളില്‍ 2 പേര്‍ പൊലീസിനെ ആക്രമിച്ചു. രാജു സിംഘാനിയ, ബാലി എന്നിവരാണ് പൊലീസിനെ ആക്രമിച്ച് കടന്ന് കളയാന്‍ ശ്രമിച്ചത്. അക്രമണത്തില്‍ എഎസ്‌ഐ വിനയ് കുമാര്‍, കോണ്‍സ്റ്റബിള്‍ ശരത് എന്നിവര്‍ക്ക് പരുക്കേറ്റു. മുന്നറിയിപ്പ് എന്ന നിലയില്‍ പൊലീസ് ആകാശത്തേക്ക് ആദ്യം വെടി വച്ചെങ്കിലും പ്രതികള്‍ കീഴടങ്ങിയില്ല. തുടര്‍ന്ന് പ്രതികളുടെ മുട്ടിന് താഴെ വെടിവയ്ക്കുകയായിരുന്നുവെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ അനുപം അഗര്‍വാള്‍ അറിയിച്ചു. 

 

Arrest criminal case