പത്തനംതിട്ട: റാന്നിയിലെ ബാറില്‍ വച്ചുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കാലുമണ്‍ സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്. റാന്നി ഗേറ്റ്വേ ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
വിഷ്ണു വിജയനും സുഹൃത്തും ലോക്കല്‍ ബാറിലേക്ക് മദ്യപിക്കാനെത്തിയതായിരുന്നു. ബാറില്‍ വച്ച് മുന്‍ സുഹൃത്തിനെ കണ്ടുമുട്ടുകയും മുമ്പുണ്ടായ വിഷയത്തിന്റെ പേരില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.
വിഷ്ണുവും സുഹൃത്ത് ജേക്കബും ചേര്‍ന്ന് വിശാഖിനെ മര്‍ദിച്ചു. തുടര്‍ന്ന്, ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചുണ്ട് കടിച്ചുമുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാഖിനെ പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായേക്കുമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും അറസ്റ്റ് ചെയ്തത്.