ആറ്റിങ്ങലിൽ വീട് കുത്തിത്തുറന്ന് കവർച്ച: പ്രതി പിടിയിൽ

വീടിനുള്ളിൽ കയറി അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും മേശയിൽ സൂക്ഷിച്ചിരുന്ന പണവും കവരുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു.

author-image
Vishnupriya
New Update
dc

ആറ്റിങ്ങൽ: പാലസ് റോഡിലെ റിട്ട. കെഎസ്ആർടിസി എടിഒ പദ്മനാഭ റാവുവിന്റെ വീട് കുത്തി തുറന്ന് 25 പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം  തൈക്കാട് രാജാജി നഗറിന് സമീപം വിള്ളിയപ്പൻ ലെയ്നിൽ താമസിക്കുന്ന അനിൽകുമാർ (44) ആണ് പിടിയിലായത്. സിംഹക്കുട്ടി, കള്ളൻ കുമാർ, കൊക്കി എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. 

ഇക്കഴിഞ്ഞ 7-ന് പകൽ 11.45-നും 12.10-നും മധ്യേയാണ് കവർച്ച നടന്നത്. വീടിന്റെ മതിൽ ചാടിക്കടന്ന് എത്തിയ അനിൽകുമാർ വീടിന്റെ മുൻവാതിലിന്റെ ഒരു ഭാഗം ഉളിയും ചുറ്റികയും ഉപയോഗിച്ച് പൊളിച്ച്വർച്ചയ്ക്ക് ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. വീടിനുള്ളിൽ കയറി അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും മേശയിൽ സൂക്ഷിച്ചിരുന്ന പണവും കവരുകയായിരുന്നു. ക

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ്ണ് പ്രതിയെ തിരിച്ചറിഞ്ഞത്.ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ പദ്മനാഭ റാവുവും കുടുംബവും തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോയിരുന്നു. വൈകിട്ട് അഞ്ചരയോടെ മടങ്ങിയെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്.

അനിൽ കുമാർ അൻപതോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പതിനഞ്ചോളം കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ സെപ്റ്റംബർ 13 നാണ് ജയിലിൽ നിന്നു പുറത്തിറങ്ങിയത്. 2022ൽ തിരുവനന്തപുരം തൈക്കാട് സ്വദേശി രാജേഷ് നായരുടെ വീട്ടിൽ നിന്ന് 130 പവനും  തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രിഗറിയുടെ വീട്ടിൽ നിന്നു 48 പവനും, 2023 ൽ മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നിന്ന് 80 പവനും  തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് 65 പവൻ കവർന്നതും അടക്കം ഒട്ടേറെ കേസുകൾ ഇയാൾക്കെതിരെയുണ്ട്. മോഷണങ്ങളിലെ പ്രതിയാണ് അനിൽകുമാർ എന്ന് പൊലീസ് പറഞ്ഞു. പല തവണയായി ആയിരത്തിലധികം പവൻ ആഭരണങ്ങൾ ഇയാൾ കവർന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വിവിധയിടങ്ങളിൽ നിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ്  അന്വേഷണത്തിന് തുമ്പായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മാസ്ക് ധരിച്ച ഒരു യുവാവ് പത്മനാഭ റാവുവിന്റെ വീടിന് അകത്തേക്ക് കയറിപോകുന്നതിന്റേയും , മടങ്ങി പോകുന്നതിന്റേയും ദൃശ്യങ്ങൾ ലഭിച്ചു. പാലസ് റോഡിലൂടെ ഒരു സഞ്ചിയും തൂക്കി നടന്നു പൊയ ഇയാൾ ഓട്ടോയിൽ കയറിപോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

 

attingal