ഓട്ടോഡ്രൈവര്‍ വയോധികയുടെ മാല കവര്‍ന്നു

വീഴ്ചയില്‍ പരുക്കേറ്റ ജോസഫീന പുലര്‍ച്ചെ റോഡില്‍ മഴ നനഞ്ഞു ഒരു മണിക്കൂറോളം കിടന്നു. വഴി യാത്രക്കാരെരോടു സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ അര കിലോമീറ്ററോളം നടന്നു ബസില്‍ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

author-image
Athira Kalarikkal
New Update
crime news
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട് : പുലര്‍ച്ചെ ട്രെയിന്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയ വയോധികയുടെ ആഭരണം കവര്‍ന്നു വഴിയില്‍ തള്ളി ഓട്ടോ ഡ്രൈവര്‍ കടന്നുകളഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ നഗരത്തിലാണ് സംഭവം. പരുക്കേറ്റ വയനാട് ഇരുളം സ്വദേശി ജോസഫീന (67) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോറിക്ഷയും ഡ്രൈവറെയും കണ്ടെത്താന്‍ പൊലീസ് വ്യാപക അന്വേഷണം തുടങ്ങി. 

വീഴ്ചയില്‍ പരുക്കേറ്റ ജോസഫീന പുലര്‍ച്ചെ റോഡില്‍ മഴ നനഞ്ഞു ഒരു മണിക്കൂറോളം കിടന്നു. വഴി യാത്രക്കാരെരോടു സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ അര കിലോമീറ്ററോളം നടന്നു ബസില്‍ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വിവരം ബന്ധുക്കളെ അറിയിച്ചതോടെയാണ്   ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ ടൗണ്‍ പൊലീസില്‍ വിവരം അറിയിച്ചതിനു പിന്നാലെ പരുക്കേറ്റ ജോസഫീനയില്‍ നിന്നു പൊലീസ് മൊഴിയെടുത്തു. പരാതിയില്‍ കേസെടുത്തു അന്വേഷണം തുടങ്ങി.

 

kerala calicut gold robbery