മോറിഗാവ്: അസമിൽ പോക്സോ കേസിൽ അറസ്റ്റിലായ അഞ്ച് തടവുപുള്ളികൾ ജയിൽചാടി. വെള്ളിയാഴ്ച പുലർച്ചെ മോറിഗാവ് ജില്ലാ ജയിലിൽ നിന്നാണ് തടവുകാർ രക്ഷപ്പെട്ടത്.
ലുങ്കികൾ, ബെഡ്ഷീറ്റുകൾ എന്നിവ ഉപയോഗിച്ചാണ് 20 അടി ഉയരമുള്ള ജയിലിന്റെ മതിൽക്കെട്ട് ഇവർ ചാടിക്കടന്നത്. സംഭവത്തിൽ പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലുടനീളം ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്.
സെയ്ഫുദ്ദീൻ, ജിയാറുൽ ഇസ്ലാം, നൂർ ഇസ്ലാം, മഫിദുൽ, അബ്ദുൾ റഷീദ് എന്നിവരാണ് ജയിൽചാടിയത്. ഇവരെങ്ങനെയാണ് ഒരുമിച്ച് ചേർന്ന് ജയിൽചാട്ടം പദ്ധതിയിട്ടതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.