പ്രണയബന്ധത്തിന് തടസം നിന്ന  പിതാവിനെ കൊലപ്പെടുത്തി  യുവാവ്

മുപ്പത്തിരണ്ടുകാരനുമായുള്ള 18കാരിയായ മകളുടെ പ്രണയ ബന്ധത്തിന് തടസം നിന്ന പിതാവിന് ദാരുണാന്ത്യം. ബച്ചു പ്രസാദ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്.

author-image
Punnya
New Update
arrest

arrest

ദില്ലി: മുപ്പത്തിരണ്ടുകാരനുമായുള്ള 18കാരിയായ മകളുടെ പ്രണയ ബന്ധത്തിന് തടസം നിന്ന പിതാവിന് ദാരുണാന്ത്യം. ബച്ചു പ്രസാദ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. 34കാരനായ സുഖിര ചൌധരി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ നരേല വ്യവസായ മേഖലയില്‍ ഒക്ടോബര്‍ 20നാണ് 62കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ ബോയ്ഫ്രണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 62കാരന്റെ മരണം കൊലപാതകമാണെന്ന പരാതി തിങ്കളാഴ്ചയാണ് പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. ബച്ചു പ്രസാദ് സിംഗിന്റെ ഇളയ മകളായ പിങ്കി കുമാരിയുമായി സുഖിര ചൌധരി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ ബച്ചു എതിര്‍ത്തിരുന്നു. ഒക്ടോബര്‍ 20ന് സുഖിര, ബച്ചു പ്രസാദിന് സെക്യൂരിറ്റി ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ വഴിയില്‍ ഇയാള്‍ക്ക് മദ്യം വാങ്ങി നല്‍കി അവശനിലയിലാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുത്തിടെയാണ് ഇയാള്‍ വിവരം പിങ്കിയോട് വിശദമാക്കിയത്. പിതാവിനേക്കുറിച്ച് വിവരമൊന്നും ഇല്ലെന്ന പരാതിപ്പെടുന്നതിനിടയിലായിരുന്നു ഇത്. പിതാവ് ജോലി സംബന്ധമായി എവിടെയെങ്കിലും പോയതാണെന്ന ധാരണയിലായിരുന്നു കുടുംബമുണ്ടായിരുന്നത്.  പിങ്കി ഈ വിവരം സഹോദരനെ അറിയിച്ചതോടെയാണ് സംഭവം പൊലീസ് അറിയുന്നത്. നേരത്തെ ഷാഹ്പൂരിന് സമീപത്ത് നിന്ന് ലഭിച്ച അഴുകിയ നിലയിലുള്ള മൃതദേഹം പിതാവിന്റേതാണെന്ന് ഇവര്‍ സ്ഥിരീകരിച്ചു. ഇതോടെയാണ് സുഖിരയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

 

delhi death