തട്ടിപ്പ് നടത്താൻ 8 ബാങ്ക് അക്കൗണ്ടുകൾ; ധന്യയുടെ പേരിൽ 5 അക്കൗണ്ടുകൾ

ധന്യ മോഹൻ ഓരോ തവണയും ചെറിയ തുകകളാണ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്ന് വ്യക്തമാക്കി പൊലീസ്. എട്ട് അക്കൗണ്ടുകൾ വഴിയാണ് 20 കോടിയോളം രൂപ ധന്യ തട്ടിയെടുത്തത്.

author-image
Vishnupriya
New Update
dhanya s mohan
Listen to this article
0.75x 1x 1.5x
00:00 / 00:00

 തൃശൂർ : മണപ്പുറം കോംപ്ടെക് ആൻഡ് കൺസൽറ്റന്റ്സ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്ന് 20 കോടി രൂപയിലധികം തട്ടിയെടുത്ത കേസിലെ പ്രതി ത്. ഇzത്തതിൽ അഞ്ച് അക്കൗണ്ടുകൾ ധന്യയുടെ പേരിലുള്ളതാണ്.  നാലു വർഷത്തോളമായി തട്ടിപ്പ് തുടരുകയായിരുന്നു. ഈ അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ധന്യയുടെ ബന്ധുക്കളുടെ അക്കൗണ്ടുകളും മരവിപ്പിക്കും.

അതേസമയം, അന്വേഷണത്തോട് ധന്യ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ കീഴടങ്ങിയ ധന്യയെ കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തു. അന്വേഷണത്തോട് ധന്യ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം, ധന്യ കൊല്ലത്തെ വീട്ടിലെത്തിയത് വലിയ ബാഗും തൂക്കിയാണ്. പിന്നീട് കുടുംബത്തെ ആരും കണ്ടിട്ടില്ല. പണം വേറെ സ്ഥലത്തേക്ക് മാറ്റാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു. അതോടൊപ്പം, കമ്പനിയുടെ ഡിജിറ്റൽ ലോൺ അക്കൗണ്ടിൽ ധന്യ നടത്തിയ ഇടപാടുകളെല്ലാം പരിശോധിക്കുന്നുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടേക്കും.

dhanya mohan Robbery