വർക്കലയിൽ ബ്രൗൺഷു​ഗറുമായി 2 അസംസ്വദേശികൾ പിടിയിൽ; വിൽപന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട്

വിപണിയിൽ 10 ലക്ഷം രൂപയോളം വിലവരുന്ന ബ്രൗൺഷുഗറാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്‌പെക്ടർ സജീവ് പറഞ്ഞു. വർക്കലയിലെത്തുന്ന വിനോദസഞ്ചാരികളേയും അതിഥി തൊഴിലാളികളേയും ലക്ഷ്യമിട്ട് വിൽപ്പന നടത്തുന്നതിനെത്തിച്ച ബ്രൗൺ ഷു​ഗറാണിതെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

author-image
Vishnupriya
New Update
assam

മുഹമ്മദ് കിത്താബലി, ജഹാം​ഗീർ ആലം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 ഗ്രാം ബ്രൗൺഷുഗർ കണ്ടെത്തി . അസം സ്വദേശികളായ മുഹമ്മദ് കിത്താബലി, ജഹാം​ഗീർ ആലം എന്നിവരുടെ പക്കൽ നിന്നാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ഐ.ടി സെല്ലിന്റെ സഹായത്തോടെ വർക്കല റെയിഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്.

വിപണിയിൽ 10 ലക്ഷം രൂപയോളം വിലവരുന്ന ബ്രൗൺഷുഗറാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്‌പെക്ടർ സജീവ് പറഞ്ഞു. വർക്കലയിലെത്തുന്ന വിനോദസഞ്ചാരികളേയും അതിഥി തൊഴിലാളികളേയും ലക്ഷ്യമിട്ട് വിൽപ്പന നടത്തുന്നതിനെത്തിച്ച ബ്രൗൺ ഷു​ഗറാണിതെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ വർക്കല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇതിന്റെ  പശ്ചാത്തലത്തിൽ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.

drugs varkkala