ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ പ്ലാറ്റ്‌ഫോം നിരക്ക് വര്‍ധിപ്പിച്ചു. പ്ലാറ്റ്‌ഫോം നിരക്ക് 25 ശതമാനമായാണ് വര്‍ധിപ്പിച്ചത്. അതായത് ഉപയോക്താക്കള്‍ ഇനിമുതല്‍ ആപ്പിലൂടെ ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഓരോ ഓര്‍ഡറിനും അഞ്ചു രൂപ നല്‍കേണ്ടി വരും.
2023 ഓഗസ്റ്റിലായിരുന്നു സൊമാറ്റോ ആദ്യമായി പ്ലാറ്റ്ഫോം ഫീസ് ഏര്‍പ്പെടുത്തിയത്. അന്ന് ഓര്‍ഡറിന് രണ്ടു രൂപയായിരുന്നു നിരക്ക്. പിന്നീട് കമ്പനിയുടെ മാര്‍ജിന്‍ മെച്ചപ്പെടുത്താനും ലാഭകരമാകാനും ഫീസ് മൂന്നു രൂപയായി ഉയര്‍ത്തിയിരുന്നു. പുതുവത്സര ദിനത്തില്‍ റെക്കോര്‍ഡ് ഫുഡ് ഓര്‍ഡറുകള്‍ നേടിയതോടെ കമ്പനി പ്ലാറ്റ്‌ഫോം നിരക്ക് 4 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു.
സൊമാറ്റോ ഗോള്‍ഡ് ഉള്‍പ്പെടെ എല്ലാ ഉപഭോക്താക്കളില്‍ നിന്നും പുതിയ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കും. അതേസമയം ഇന്റര്‍സിറ്റി ലെജന്‍ഡ്‌സ്, ഇന്റര്‍സിറ്റി ഫുഡ് ഡെലിവറി സര്‍വീസുകളും കമ്പനി താല്‍ക്കാലികമായി നിര്‍ത്തിവച്ചു.