എഐ കമ്പനി അര്‍മഡയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെക്‌നോപാര്‍ക്കില്‍

അര്‍മഡയുടെ ഇന്ത്യയിലെ ആദ്യത്തെ ഗവേഷണ-വികസന കേന്ദ്രമാണ് തിരുവനന്തപുരത്തേത്.

author-image
anumol ps
New Update
armada technologies

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

തിരുവനന്തപുരം: എഡ്ജ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉല്‍പന്നങ്ങളിലെ മുന്‍നിരയിലുള്ള യുഎസ് കമ്പനിയായ അര്‍മഡയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിന് വിഭവശേഷി പ്രയോജനപ്പെടുത്താനാണ് അര്‍മഡ ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഓഫീസ് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

ലൈഫ് സയന്‍സ്, പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സംസ്ഥാനത്തെ ഹബ്ബായ തിരുവനന്തപുരത്തിന് ഈ മേഖലകളിലെ സാങ്കേതിക വികസനത്തിന് വലിയാ സാധ്യതയാണുള്ളതെന്ന് മന്ത്രി പറഞ്ഞു. അര്‍മഡയുടെ ഇന്ത്യയിലെ ആദ്യത്തെ ഗവേഷണ-വികസന കേന്ദ്രമാണ് തിരുവനന്തപുരത്തേത്. മള്‍ട്ടി നാഷണല്‍ കമ്പനികളെയും വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളി ഐടി പ്രൊഫഷണലുകളെ കേരളത്തിലെ ഐടി മേഖലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തിന്റെയും അംബാസഡറാകാന്‍ അര്‍മഡയ്ക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അര്‍മഡയുടെ ഓഫീസ് തുറക്കുന്നതിന് ഇന്ത്യയിലെ പല സ്ഥലങ്ങളും പരിഗണിച്ചിരുന്നുവെന്നും മികച്ച എഞ്ചിനീയറിംഗ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളതിനാലാണ് കേരളത്തെ തെരഞ്ഞെടുത്തതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച അര്‍മഡ സ്ഥാപക ചീഫ് ടെക്‌നോളജി ഓഫീസര്‍ പ്രദീപ് നായര്‍ പറഞ്ഞു. 

അര്‍മഡയുടെ മുന്‍നിര ഉല്‍പ്പന്നങ്ങളില്‍ എഡ്ജ്, ഫുള്‍-സ്റ്റാക്ക് മോഡുലാര്‍ ഡാറ്റ സെന്റര്‍ സൊല്യൂഷന്‍ - ഇന്‍ഡസ്ട്രി ലീഡിങ് കമ്പ്യുട്ട് റിമോട്ട് സൈറ്റ്‌സ് ഇന്‍ എ റഗ്ഗഡൈസ്ഡ്, മൊബൈല്‍ ഫോം ഫാക്ടര്‍, എഡ്ജ് എഐ ആപ്ലിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

 

Technopark armada