യുപിഐ പേമെന്റ് സൗകര്യം ഇനി യുഎഇയിലും

ഇന്ത്യക്കാരായ ടൂറിസ്റ്റുകള്‍ക്കും പ്രവാസികള്‍ക്കും ഇത് പ്രയോജനപ്പെടും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകള്‍ മാത്രമുള്ളവര്‍ക്ക് ഈ സൗകര്യം യു.പി.ഐ ഇടപാടിന് ഉപയോഗപ്പെടുത്താം.

author-image
anumol ps
New Update
upi.

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മുംബൈ: ക്യു.ആര്‍ കോഡ് അടിസ്ഥാനപ്പെടുത്തിയുള്ള യു.പി.ഐ (യൂണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ്) പേമെന്റ് സൗകര്യം യു.എ.ഇയിലും ലഭ്യമാക്കി. നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഇന്റര്‍നാഷനല്‍ പേമെന്റ്സ് ലിമിറ്റഡ്, നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണലിന്റെ പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ വഴിയാണ് ഈ സേവനം ലഭ്യമാക്കിയത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ മേഖലകളില്‍ ഡിജിറ്റല്‍ വാണിജ്യ ഇടപാടുകള്‍ക്കുള്ള മുന്‍നിര സ്ഥാപനമാണ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍. ഇന്ത്യക്കാരായ ടൂറിസ്റ്റുകള്‍ക്കും പ്രവാസികള്‍ക്കും ഇത് പ്രയോജനപ്പെടും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകള്‍ മാത്രമുള്ളവര്‍ക്ക് ഈ സൗകര്യം യു.പി.ഐ ഇടപാടിന് ഉപയോഗപ്പെടുത്താം. നെറ്റ്വര്‍ക്കിന് രണ്ടു ലക്ഷത്തില്‍പരം പി.ഒ.എസ് ടെര്‍മിനലുകളുണ്ട്. 



upi payments