മുംബൈ: യുപിഐ സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഒരുങ്ങി നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).
സ്മാര്‍ട്ഫോണിലെ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ക്ക് വെരിഫിക്കേഷന്‍ നല്‍കാനുള്ള സൗകര്യം അവതിരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുമായുള്ള കൂടിയാലോചനകളിലാണ് എന്‍പിസിഐ. അതായത് ഫോണിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് ഐഡി സംവിധാനങ്ങള്‍ ഉപയോഗിച്ച് യുപിഐ പണമിടപാടുകള്‍ നടത്താനാവും.
യുപിഐയുമായി ബന്ധപ്പെട്ട് പലവിധ തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് എന്‍പിസിഐ ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങുന്നത്.
യുപിഐ പിന്നിനൊപ്പം ഒരു അധിക സുരക്ഷയെന്നോണം ആയിരിക്കും ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യത. ഈ സംവിധാനം എന്ന് നിലവില്‍ വരുമെന്ന് വ്യക്തമല്ല.