കൊച്ചി : ഭാവിയില്‍ സഞ്ചാരികള്‍ ടൂറിസം മേഖലയെ സമീപിക്കാന്‍ പോകുന്നത് നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ടില്‍ നടത്തിയ 'ടൂറിസം വ്യവസായത്തില്‍ എഐയുടെ ഉപയോഗം' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അഭിപ്രായപ്പെട്ടു.
പൂര്‍ണമായും ടെക്‌നോളജിയുടെ സഹായത്തോടെ ജീവിക്കുന്ന തലമുറയാണ് 20 വയസ്സില്‍ താഴെ വളര്‍ന്നു വരുന്നതെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി. വ്യക്തിഗതവും അനുഭവ വേദ്യവുമായ ടൂറിസം കേന്ദ്രങ്ങള്‍, ഭാഷാ സഹായം, ഇന്റലിജന്റ് വെര്‍ച്വല്‍ അസിസ്റ്റന്റ് എന്നിവയെല്ലാമാണ് ടൂറിസത്തിലെ ഭാവി.
സീസണ്‍ പ്ലാനിംഗ്, ഇവന്റ് പ്ലാനിംഗ്, വീഡിയോ അനാലിസിസ് എന്നിവയെല്ലാം അവര്‍ പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാവല്‍ പ്ലാനേഴ്‌സ് സിഇഒ അനീഷ് കുമാര്‍ പി കെ മോഡറേറ്ററായിരുന്നു. കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍മന്ത്രി റിയാസ് അഹമ്മദ്, വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ലില്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.