സ്പാം മെസേജുകള്‍ക്ക് തടയിടാന്‍ ട്രായ്

അനാവശ്യ സ്പാം കോളുകള്‍ക്കും സന്ദേശങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ട്രായ് സെപ്റ്റംബര്‍ 1 മുതല്‍ മൊബൈല്‍ കമ്പനികള്‍ അംഗീകരിക്കപ്പെടാത്ത നമ്പറുകളില്‍ നിന്ന് വരുന്ന യുആര്‍എല്ലുകളോ ഒടിടി ലിങ്കുകളോ നിരോധിക്കണമെന്നും വ്യക്തമാക്കി.

author-image
anumol ps
New Update
trai

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: സന്ദേശമയയ്ക്കല്‍ സേവനങ്ങളുടെ ദുരുപയോഗം തടയുന്നതിനും ഉപഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കാനും നടപടികള്‍ സ്വീകാരിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ട്രായ്. അനാവശ്യ സ്പാം കോളുകള്‍ക്കും സന്ദേശങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ട്രായ് സെപ്റ്റംബര്‍ 1 മുതല്‍ മൊബൈല്‍ കമ്പനികള്‍ അംഗീകരിക്കപ്പെടാത്ത നമ്പറുകളില്‍ നിന്ന് വരുന്ന യുആര്‍എല്ലുകളോ ഒടിടി ലിങ്കുകളോ നിരോധിക്കണമെന്നും വ്യക്തമാക്കി.

മെസേജ് ട്രെയ്‌സിബിലിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് അയക്കുന്നവരില്‍ നിന്ന് സ്വീകര്‍ത്താക്കളിലേക്കുള്ള എല്ലാ സന്ദേശങ്ങളുടെയും ട്രെയ്ല്‍ നവംബര്‍ 1 മുതല്‍ കണ്ടെത്തണമെന്നും ട്രായ് നിര്‍ദേശമുണ്ട്. ഇങ്ങനെ എത്തുന്ന ടെലിമാര്‍ക്കറ്റിങ് ശൃംഖലയില്‍ നിന്നുള്ള സന്ദേശവും നീക്കം ചെയ്യുമെന്നും ട്രായ് പറഞ്ഞു.

രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്റര്‍മാര്‍ സ്പാം കോളുകള്‍ ചെയ്യുന്നതായി കണ്ടെത്തിയാല്‍ ടെലികോം ഉറവിടങ്ങള്‍ വിച്ഛേദിക്കാനും ഇത്തരക്കാരെ രണ്ട് വര്‍ഷം വരെ കരിമ്പട്ടികയില്‍ പെടുത്താനും കഴിഞ്ഞ ആഴ്ച ട്രായ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

trai