വാഹനനിര 100 മീറ്റര്‍ പിന്നിട്ടാലും ടോള്‍ നല്‍കണം

100 മീറ്റര്‍ പരിധിക്കുപുറത്തേക്ക് നീണ്ടാല്‍ വാഹനം സൗജന്യമായി കടത്തിവിടണമെന്ന ഉത്തരവ് ദേശിയപാത അതോറിറ്റി പിന്‍വലിച്ചു. രാജ്യത്ത് ഫാസ്ടാഗ് സംവിധാനം ഏകദേശം പൂര്‍ണമായും നടപ്പായതോടെയാണ് ദേശീയപാത അതോറിറ്റി 2021-ല്‍ നിര്‍ദേശം കൊണ്ടുവന്നത്.

author-image
anumol ps
New Update
toll
Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

തിരുവനന്തപുരം: ഇനിമുതല്‍ വാഹനനിര 100 മീറ്റര്‍ പിന്നിട്ടാലും കാത്തിരിക്കേണ്ടിവരും. 100 മീറ്റര്‍ പരിധിക്കുപുറത്തേക്ക് നീണ്ടാല്‍ വാഹനം സൗജന്യമായി കടത്തിവിടണമെന്ന ഉത്തരവ് ദേശിയപാത അതോറിറ്റി പിന്‍വലിച്ചു. രാജ്യത്ത് ഫാസ്ടാഗ് സംവിധാനം ഏകദേശം പൂര്‍ണമായും നടപ്പായതോടെയാണ് ദേശീയപാത അതോറിറ്റി 2021-ല്‍ നിര്‍ദേശം കൊണ്ടുവന്നത്. ജി.പി.എസ്. അധിഷ്ഠിത ടോള്‍സംവിധാനം നടപ്പാക്കാന്‍ കേന്ദ്ര റോഡ് ഉപരിതലമന്ത്രാലയം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് 100 മീറ്റര്‍പരിധി എടുത്തുകളയാന്‍ തീരുമാനിച്ചത്.

10 സെക്കന്‍ഡ് പോലും വാഹനങ്ങള്‍ കാത്തിരിക്കാന്‍ പാടില്ലെന്ന ഉദ്ദേശ്യത്തോടെയാണ് 100 മീറ്റര്‍ പരിധി കൊണ്ടുവന്നത്. എന്നാല്‍, ടോള്‍ കമ്പനികളുടെ നിബന്ധനക്കരാറില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ല. കാത്തിരിപ്പ് സമയം അഞ്ചുമിനിറ്റോ അതില്‍ കൂടുതലോയുള്ള 100 ടോള്‍പ്ലാസകളിലെ ട്രാഫിക് നിരീക്ഷിക്കാന്‍ തത്സമയസംവിധാനം ഒരുക്കാനാണ് അതോറിറ്റിയുടെ നീക്കം. കേരളത്തില്‍ തിരക്കേറിയ തൃശ്ശൂര്‍ പാലിയേക്കര ടോള്‍പ്ലാസയിലും തത്സമയ സംവിധാനം കൊണ്ടുവന്നേക്കും. രാജ്യത്തെ എക്‌സ്പ്രസ്വേകളില്‍ ജി.പി.എസ്. അധിഷ്ഠിത ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി.എന്‍.എസ്.എസ്.) നടപ്പാക്കല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു.

 

 

toll rate