ഒരു ലക്ഷം കോടി ഡോളര്‍ മൂല്യം; ടെസ്ലലയുടെ ഓഹരി ഉയര്‍ന്നു

ഫലപ്രഖ്യാപനത്തിന് ശേഷം ടെസ്ലയുടെ ഓഹരി വില 29 ശതമാനം ഉയര്‍ന്നതോടെ കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളര്‍ കവിഞ്ഞു.

author-image
Athira Kalarikkal
New Update
teslaaaaaa

Representational Image

കൊച്ചി : ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നില്‍ ഉറച്ചുനിന്ന് പോരാടിയ ടെസ്ലയുടെ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വന്‍കുതിപ്പ്. ഫലപ്രഖ്യാപനത്തിന് ശേഷം ടെസ്ലയുടെ ഓഹരി വില 29 ശതമാനം ഉയര്‍ന്നതോടെ കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളര്‍ കവിഞ്ഞു. വെള്ളിയാഴ്ച ടെസ്ലയുടെ ഓഹരി വില എട്ട് ശതമാനം ഉയര്‍ന്ന് 321 ഡോളറിലെത്തി. 

പ്രചാരണത്തില്‍ ട്രംപിനൊപ്പം തോളുരുമ്മി നിന്ന ഇലോണ്‍ മസ്‌ക് 13 കോടി ഡോളറാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയത്. എന്‍വിഡിയ, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ്, ആമസോണ്‍, മെറ്റ എന്നിവയാണ് ഒരു ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള മറ്റ് കമ്പനികള്‍.ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വെള്ളിയാഴ്ച 174 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടായി. നിലവില്‍ 30,400 കോടി ഡോളര്‍ ആസ്തിയുമായി ഇലോണ്‍ മസ്‌കാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. 

 

tesla Business News