ഐപിഒയില്‍ നിന്ന് ടാറ്റാ സണ്‍സിനെ ഒഴിവാക്കിയേക്കും

റിസര്‍വ് ബാങ്ക് പുറത്തുവിട്ട എന്‍.ബി.എഫ്.സികളുടെ പട്ടികയില്‍ അപ്പര്‍-ലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട കമ്പനിയാണ് ടാറ്റാ സണ്‍സ്.

author-image
anumol ps
New Update
tata sons

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ന്യൂഡല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയില്‍ നിന്ന് ടാറ്റാ സണ്‍സിനെ ഒഴിവാക്കിയേക്കും. ഇതുസംബന്ധിച്ച് ടാറ്റ സണ്‍സ് മുന്നോട്ടുവച്ച പുന:സഘടന പദ്ധതിക്ക് ആര്‍.ബി.ഐ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കടം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള പദ്ധതി ഇതിനകം തന്നെ ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനി ആരംഭിച്ചതായാണ് വിവരങ്ങള്‍. ഇത് പൂര്‍ത്തിയാകുന്നതോടെ ആര്‍.ബി.ഐയുടെ നിബന്ധനകളില്‍ നിന്ന് ടാറ്റ സണ്‍സിന് ഒഴിവാകാനാകും.

റിസര്‍വ് ബാങ്ക് പുറത്തുവിട്ട എന്‍.ബി.എഫ്.സികളുടെ പട്ടികയില്‍ അപ്പര്‍-ലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട കമ്പനിയാണ് ടാറ്റാ സണ്‍സ്. ഇതിന്റെ ഭാഗമായി 2025 സെപ്റ്റംബറിനകം ടാറ്റ സണ്‍സ് പ്രാരംഭ ഓഹരി വില്‍പ്പന നടത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ ചട്ടം. എന്നാല്‍ ടാറ്റ സണ്‍സിന്റെ അധികൃതര്‍ക്ക് കമ്പനിയെ ഓഹരി വിപണിയിലെത്തിക്കാന്‍ താതപര്യമില്ല. ഇതാണ് പ്രവര്‍ത്തന ഘടന പുന:ക്രമീകരിച്ച് അപ്പര്‍-ലെയറില്‍ നിന്ന് പുറത്തുകടന്ന് ഐ.പി.ഒ ഒഴിവാക്കാനുള്ള നീക്കത്തിലേക്ക് കമ്പനി കടന്നത്.

 

ipo tata sons