ടാറ്റാ മോട്ടോഴ്‌സ് ഫിനാന്‍സ്- ടാറ്റ കാപിറ്റല്‍ ലയനം ഉടന്‍

ടാറ്റാ കാപിറ്റലില്‍ ടാറ്റാ മോട്ടോഴ്‌സിന് 4.7 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കും.

author-image
anumol ps
Updated On
New Update
tata finance

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 


മുംബൈ: ടാറ്റാ മോട്ടോഴ്‌സിന്റെ ഉപകമ്പനിയായ ടാറ്റാ മോട്ടോഴ്‌സ് ഫിനാന്‍സിനെ ഗ്രൂപ്പിന്റെ ബാങ്കിതര ധനകാര്യ കമ്പനിയായ ടാറ്റാ കാപിറ്റലില്‍ ലയിപ്പിക്കാന്‍ ഒരുങ്ങുന്നു. കമ്പനികളുടെ ലയനത്തിനായി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് ലയനം. ടാറ്റാ മോട്ടോഴ്‌സ് ഓഹരിക്ക പകരം ടാറ്റാ കാപിറ്റല്‍ ഓഹരികള്‍ കൈമാറിയാകും ലയനം നടക്കുക. ടാറ്റാ കാപിറ്റലില്‍ ടാറ്റാ മോട്ടോഴ്‌സിന് 4.7 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കും. ലയനത്തിന് ഒമ്പത് മുതല്‍ 12 മാസം വരെ സമയമെടുക്കുമെന്നാണ്് കണക്കാക്കുന്നത്. ടാറ്റാ മോട്ടോഴ്‌സ് ഫിനാന്‍സിന്റെ ഉപഭോക്താക്കളെയോ കമ്പനിക്കു വായ്പ നല്‍കിയിരിക്കുന്നവരെയോ ലയനം ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. 

 

 

 

tata motors finance tata capitals