ടാറ്റാ മോട്ടോഴ്സുമായി ധാരണാപത്രം ഒപ്പിട്ട് ഇന്ത്യൻ ബാങ്ക്

എൽ.എൻ.ജി (ലിക്യുഫൈഡ് നാച്യുറൽ ഗ്യാസ്), ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പടെ ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങൾ വാങ്ങാൻ ഇതിലൂടെ സാമ്പത്തിക സഹായം നൽകും.

author-image
anumol ps
New Update
tata and indian bank

മുംബൈ: വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സുമായി പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക് ധാരണാപത്രം ഒപ്പിട്ടു. ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന ഉപഭോക്താക്കൾക്കും ഡീലർഷിപ്പുകൾക്കും സാമ്പത്തിക സേവനങ്ങൾ നൽകാനാണ് പങ്കാളിത്തം. എൽ.എൻ.ജി (ലിക്യുഫൈഡ് നാച്യുറൽ ഗ്യാസ്), ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പടെ ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങൾ വാങ്ങാൻ ഇതിലൂടെ സാമ്പത്തിക സഹായം നൽകും.


മൊത്തത്തിലുള്ള സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം ബിസിനസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉപഭോക്താക്കളെയും ഡീലർമാരെയും സഹായിക്കുമെന്ന് ഇന്ത്യൻ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ അശുതോഷ് ചൗധരി പറഞ്ഞു. പങ്കാളിത്തം വഴി ഉപഭോക്താക്കൾക്ക് എളുപ്പമുള്ള സാമ്പത്തിക പരിഹാരങ്ങൾ നൽകാൻ സഹായിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ട്രക്ക്‌സ്, വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗൾ പറഞ്ഞു.

Tata Motors Indian Bank