തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഇന്‍ഷൂറന്‍സ് സ്ഥാപനമായ ടാറ്റാ എഐജി മഴക്കാലത്ത് വാഹനങ്ങള്‍ക്കു പ്രത്യേക പരിരക്ഷ പ്രദാനം ചെയ്യാന്‍ സമഗ്രമായ മോട്ടോര്‍ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ അവതരിപ്പിക്കുന്നു. കാലവര്‍ഷം എത്തുന്നതോടെ പ്രളയ സാധ്യതയുള്ള മേഖലകളിലെ വാഹന ഉടമകള്‍ വെള്ളവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കൂടുതലായി നേരിടുന്ന സ്ഥിതിയാണ്. വര്‍ധിപ്പിച്ച പരിരക്ഷ ലഭ്യമാക്കിയും മഴക്കാല വെല്ലുവിളികള്‍ നേരിടാനാവുന്ന വിധത്തില്‍ പ്രത്യേകം തയ്യാറാക്കിയ പരിരക്ഷകള്‍ അവതരിപ്പിച്ചുമാണ് ടാറ്റാ എഐജി മോട്ടോര്‍ ഇന്‍ഷൂറന്‍സ് വാഹനങ്ങള്‍ക്ക് മഴക്കാല സംരക്ഷണമൊരുക്കുന്നത്.
മഴയും മറ്റ് പ്രകൃതി ദുരന്തങ്ങളും മൂലം വെള്ളം ഇറങ്ങി കാറിന്റെ എഞ്ചിനു നാശമുണ്ടാകുന്നതില്‍ നിന്നുള്ള പരിരക്ഷ ലഭിക്കുന്ന എഞ്ചിന്‍ സെക്യൂര്‍, നോ ക്ലെയിം ബോണസ് നഷ്ടപ്പെടാതെ തന്നെ ഗ്ലാസ്, ഫൈബര്‍, പ്ലാസ്റ്റിക്, റബ്ബര്‍ പാര്‍ട്ട്‌സുകള്‍ എന്നിവയ്ക്കുള്ള അറ്റകുറ്റപ്പണി സാധ്യമാക്കുന്ന പരിരക്ഷ, പാര്‍ട്ട്‌സുകള്‍ക്ക് ഡിപ്രീസിയേഷന്‍ കുറക്കാതെ പൂര്‍ണ പരിരക്ഷ നല്‍കുന്ന ഡിപ്രീസിയേഷന്‍ റീ ഇമ്പേഴ്‌സ്‌മെന്റ് കവര്‍ തുടങ്ങിയവ മണ്‍സൂണ്‍ കാല അപകട സാധ്യതകള്‍ക്കെതിരെയുള്ള സമഗ്ര പരിരക്ഷയില്‍ ഉള്‍പ്പെടുന്നു.