കോഴിക്കോട്: ടാറ്റാ എഐഎ ലൈഫ് റൈസിങ് ഇന്ത്യ ഫണ്ട് അവതരിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തേയും സ്വാശ്രയത്വത്തേയും മുന്നോട്ടു നയിക്കുന്ന ഉയര്‍ന്ന വളര്‍ച്ചയുള്ള മേഖലകളില്‍ നിക്ഷേപിക്കുന്നതിലാവും പുതിയ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. മാര്‍ച്ച് 31-ന് അവസാനിക്കുന്ന എന്‍എഫ്ഒയ്ക്ക് ശേഷം അതേ ദിവസം തന്നെ യൂണിറ്റുകളുടെ വിതരണവും നടത്തും.
ടാറ്റാ എഐഎ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 95.25 ശതമാനവും 2024 ജനുവരി 31-ന് അവസാനിച്ച അഞ്ചു വര്‍ഷ കാലയളവില്‍ 4 സ്റ്റാര്‍ അല്ലെങ്കില്‍ 5 സ്റ്റാര്‍ റേറ്റിങാണു നേടിയിട്ടുള്ളതെന്ന് മോണിങ് സ്റ്റാര്‍ റേറ്റിങ്‌സ് വ്യക്തമാക്കുന്നു. 2024 ഫെബ്രുവരി 29-ലെ കണക്കുകള്‍ പ്രകാരം കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 96,532 കോടി രൂപയാണ്. മാര്‍ച്ച് 31-ന് അവസാനിക്കുന്ന എന്‍എഫ്ഒയില്‍ യൂണിറ്റ് ഒന്നിന് പത്തു രൂപ നിരക്കിലാണ് ലഭ്യമാക്കിയിട്ടുള്ളത്.
ടാറ്റാ എഐഎ പോളിസി ഉടമകള്‍ക്ക് പ്രോ-ഫിറ്റ്, പരം രക്ഷക് സൊലൂഷന്‍, പരം രക്ഷക് പ്ലസ് സൊലൂഷന്‍, പരം രക്ഷക് 2 സൊലൂഷന്‍, പരം രക്ഷക് ആര്‍ഒപി സൊലൂഷന്‍, പരം രക്ഷക് 4 സൊലൂഷന്‍, പരം രക്ഷക് പ്രോ സൊലൂഷന്‍, പരം രക്ഷക് എലൈറ്റ് സൊലൂഷന്‍ തുടങ്ങിയ വിവിധ പദ്ധതികളിലൂടെ നിക്ഷേപം നടത്താനാവും.