മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയിൽ ഇടിവു നേരിട്ടു ഇതോടെ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 25,000 പോയിന്റിനു താഴെയെത്തി. ഐടി, ഓട്ടോ മേഖലകളിലുണ്ടായ വിൽപന സമ്മർദമാണ് വിപണികളെ ബാധിച്ചത്. സെൻസെക്സ് 318 പോയിന്റും നിഫ്റ്റി 86 പോയിന്റും ബുധനാഴ്ച ഇടിഞ്ഞു. നിക്ഷേപകരുടെ ആസ്തിയിൽ ബുധനാഴ്ച 80,000 കോടിയുടെ ഇടിവുണ്ടായി.
വിദേശ നിക്ഷേപകരുടെ പിൻമാറ്റം വിപണിയിൽ തുടരുകയാണ്. അതേസമയം, രൂപയുടെ മൂല്യത്തിൽ 2പൈസയുടെ നേട്ടമുണ്ട്. രൂപ ഡോളറിനെതിരെ 84.02. ബ്രെന്റ് ക്രൂഡ്‌ഓയിലിന്റെ വില ബാരലിന് 74.02 ഡോളർ നിലവാരത്തിലേക്കു കുറഞ്ഞു.ഇതിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ബോണസ് ഇഷ്യുവിന്റെ റെക്കോർഡ് തീയതി പ്രഖ്യാപിച്ചു.