മുന്നേറി ഓഹരി വിപണി; 25000 പോയിന്റ് പിന്നിട്ട് നിഫ്റ്റി,സെൻസെക്സിലും മുന്നേറ്റം

നിക്ഷേപകർ വീണ്ടും വിപണിയിലേക്ക് എത്തിയതാണ് മുന്നേറ്റത്തിന് കാരണം. വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

author-image
anumol ps
New Update
stock market

 

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു. സെൻസെക്‌സ് 500ലധികം പോയിന്റ് മുന്നേറി. നിലവിൽ 82,000ലേക്ക് അടുക്കുകയാണ് സെൻസെക്‌സ്. കഴിഞ്ഞ രണ്ടാഴ്ച ഓഹരി വിപണി നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി 25000 എന്ന സൈക്കോളജിക്കൽ ലെവൽ മറികടന്നും മുന്നേറുകയാണ്. നിലവിൽ 25,100 പോയിന്റ് മുകളിലാണ് നിഫ്റ്റി. നിക്ഷേപകർ വീണ്ടും വിപണിയിലേക്ക് എത്തിയതാണ് മുന്നേറ്റത്തിന് കാരണം. വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇതിന് പുറമേ കോൾഇന്ത്യ, എൽ ആന്റ് ടി, ശ്രീറാം ഫിനാൻസ് ഓഹരികളും മുന്നേറ്റത്തിന്റെ പാതയിലാണ്.

അതേസമയം മാരുതി, അൾട്രാടെക് സിമന്റ്, സിപ്ല, ബജാജ് ഫിനാൻസ് ഓഹരികൾ നഷ്ടം നേരിട്ടു. കമ്പനികളുടെ രണ്ടാം പാദഫലങ്ങളും പശ്ചിമേഷ്യയിലെ സ്ഥിതി വിശേഷങ്ങളും, അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പും വരും ദിവസങ്ങളിൽ വിപണിയെ സ്വാധീനിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

stock market