ഓഹരി വിപണിയിൽ കനത്ത് ഇടിവ്; സെൻസെക്‌സ് 1200 പോയിന്റ് നഷ്ടത്തിൽ

റിലയൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഗ്രാസിം, എസ്ബിഐ ഓഹരികൾ നേട്ടം ഉണ്ടാക്കി.

author-image
anumol ps
New Update
stock market

പ്രതീകാത്മക ചിത്രം 

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 1200ലധികം പോയിന്റ് നഷ്ടം നേരിട്ടു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഒരു ഘട്ടത്തിൽ 85,000 കടന്ന് മുന്നേറിയ സെൻസെക്‌സ് 83000 പോയിന്റിലേക്കാണ് താഴ്ന്നത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കൽ ലെവലിലും താഴെ എത്തി.

പശ്ചിമേഷ്യയിലെ സംഘർഷവും ഡെറിവേറ്റീവ് സെഗ്മെന്റിൽ വരുത്തിയ മാറ്റങ്ങളുമാണ് ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നത്. മെറ്റൽ ഒഴികെയുള്ള 12 സെക്ടറുകലും നഷ്ടത്തിലാണ്. ഓട്ടോ, എണ്ണ, പ്രകൃതിവാതക, ഫിനാൻഷ്യൽ സർവീസസ് ഓഹരികളാണ് നഷ്ടം നേരിടുന്നത്.

stock markets