കനത്ത ഇടിവിൽ ഇന്ത്യൻ ഓഹരി സൂചിക; സെൻസെക്‌സ് 1,000 പോയന്റ് നഷ്ടത്തിൽ

സെൻസെക്സ് 1,000 പോയിന്റിലേറെ ഇടിഞ്ഞ് 84,530 വരെയെത്തി. നിഫ്റ്റിയാകട്ടെ 26,000ന് താഴെയെത്തുകയും ചെയ്തു.

author-image
anumol ps
New Update
stock market2

പ്രതീകാത്മക ചിത്രം 

 

 

മുംബൈ: കനത്ത വില്പന സമ്മർദത്തിൽ കുത്തനെ ഇടിഞ്ഞ് ഇന്യൻ ഓഹരി സൂചികകൾ. സെൻസെക്സ് 1,000 പോയിന്റിലേറെ ഇടിഞ്ഞ് 84,530 വരെയെത്തി. നിഫ്റ്റിയാകട്ടെ 26,000ന് താഴെയെത്തുകയും ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിന് പുറമെ, ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് തകർച്ചയിൽ മുന്നിൽ. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 2.73 ലക്ഷം കോടി കുറഞ്ഞ് 475.2 ലക്ഷം കോടിയായി.

റിലയൻസിനെ കൂടാതെ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നി ഓഹരികളാണ് സെൻസെക്‌സിനെ കനത്ത നഷ്ടത്തിലെത്തിച്ചത്. ഭാരതി എയർടെൽ, എംആൻഡ്എം, എസ്ബിഐ, ടിസിഎസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയും തകർച്ച നേരിട്ടു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, ഐടി, മീഡിയ, റിയാൽറ്റി, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 1.6 ശതമാനംവരെ ഇടിഞ്ഞു.

അതേസമയം, ചൈനയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപനത്തിന് ശേഷം മെറ്റൽ ഓഹരികൾ നേട്ടമുണ്ടാക്കി. നിഫ്റ്റി മെറ്റൽ 1.5 ശതമാനം ഉയർന്നു. എൻഎംഡിസി, ഹിൻഡാൽകോ, സെയിൽ എന്നിവയാണ് സൂചികയിൽ ഉയർന്ന നേട്ടം സ്വന്തമാക്കിയത്.

ചൈനീസ് സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത് വിദേശ നിക്ഷേപകരുടെ ശ്രദ്ധയാകർഷിച്ചു. ഇതോടെ ചൈനീസ് ഓഹരികൾക്കു പിന്നാലെയായി വിദേശികൾ. ഷാങ്ഹായ് കോമ്പോസിറ്റ് 4.4ശതമാനം ഉയർന്നു. ഭവന വായ്പാ നിരക്കുകളിൽ ചൈനീസ് കേന്ദ്ര ബാങ്ക് കുറവുവരുത്തിയതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ 18 ശതമാനമാണ് ഷാങ്ഹായ് നേട്ടമുണ്ടാക്കിയത്.

ലെബനനിലുടനീളം ഇസ്രായേൽ ആക്രമണ പരമ്പര അഴിച്ചുവിട്ടതോടെ ആഗോള വിപണികളിൽ അനിശ്ചിതത്വം കൂട്ടി. ഊർജ വിതരണത്തെക്കുറിച്ചുള്ള ആശങ്ക, അസംസ്‌കൃത എണ്ണവിലയിലെ വർധന ഇതെല്ലാം വിപണിയെ സ്വാധീനിച്ചു.

stock market