ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി സൂചികകള്‍ വീണ്ടും താഴേക്കുതന്നെ. സെന്‍സെക്സ് 913 പോയന്റ് താഴ്ന്ന് 81,283ലും നിഫ്റ്റി 277 പോയന്റ് നഷ്ടത്തില്‍ 24,868ലുമെത്തി. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 4.46 ലക്ഷം കോടി കുറഞ്ഞ് 461.22 ലക്ഷം കോടി രൂപയായി. സെന്‍സെക്സ് ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ്, ഐടിസി, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് പ്രധാനമായും തകര്‍ച്ച നേരിട്ടത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ രണ്ട് ശതമാനം ഇടിവ് നേരിട്ടു. ഓട്ടോ, ബാങ്ക്, മീഡിയ, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഒരു ശതമാനവും നഷ്ടത്തിലായി. സ്മോള്‍ ക്യാപ് സൂചിക 0.9 ശതമാനവും മിഡ് ക്യാപ് 1.30 ശതമാനവും ഇടിഞ്ഞു.