മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി സെന്‍സെക്സ്. വ്യാപാരത്തിനിടെ 500 പോയിന്റ് മുന്നേറി 82,637ല്‍ എത്തിയതോടെയാണ് പുതിയ ഉയരം കുറിച്ചത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി 25,250 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നാണ് കുതിച്ചത്.
അമേരിക്കയില്‍ നിന്നുള്ള ശക്തമായ ജിഡിപി ഡേറ്റയാണ് ഇന്ത്യ അടക്കം ലോക വിപണിയെ സ്വാധീനിച്ചത്. ഇതിന്റെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
എഫ്എംസിജി സെക്ടര്‍ ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടം ഉണ്ടാക്കി. എല്‍ ആന്റി ടി അടക്കമുള്ള ഓഹരികളാണ് പ്രധാനമായി കുതിച്ചത്. എന്‍ടിപിസി, പവര്‍ ഗ്രിഡ്, ബജാജ് ഫിനാന്‍സ്, സിപ്ല ഓഹരികളാണ് നേട്ടം ഉണ്ടാക്കിയ മറ്റ് ഓഹരികള്‍. അതേസമയം ടാറ്റ മോട്ടോഴ്സ്, ഐടിസി, ടെക് മഹീന്ദ്ര, റിലയന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.