മുന്നേറി ഓഹരി വിപണി; 25,000 പോയിന്റിലേക്കടുത്ത് നിഫ്റ്റി

എന്‍എസ്ഇ നിഫ്റ്റിയും സമാനമായ മുന്നേറ്റം കാഴ്ചവെച്ചു. 145 പോയിന്റ് മുന്നേറിയ നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 25,000 പോയിന്റിന് തൊട്ടരികില്‍ വരെ എത്തി.

author-image
anumol ps
New Update
stock market

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


മുംബൈ: പുതിയ ഉയരത്തിലേക്ക് കടന്ന് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 400ലേറെ പോയിന്റ് മുന്നേറി. 81,749 പോയിന്റിലേക്ക് മുന്നേറിയാണ് സെന്‍സെക്സ് റെക്കോര്‍ഡിട്ടത്.

എന്‍എസ്ഇ നിഫ്റ്റിയും സമാനമായ മുന്നേറ്റം കാഴ്ചവെച്ചു. 145 പോയിന്റ് മുന്നേറിയ നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 25,000 പോയിന്റിന് തൊട്ടരികില്‍ വരെ എത്തി. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

എന്‍ടിപിസി, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അള്‍ട്രാടെക് സിമന്റ് ഓഹരികളാണ് പ്രധാനമായി നേട്ടം കൈവരിച്ചത്. ഭാരതി എയര്‍ടെല്‍, ഐടിസി, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2546 കോടി മൂല്യമുള്ള ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.

stock markets