മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും റെക്കോര്‍ഡ് മുന്നേറ്റത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം പൂര്‍ത്തിയാക്കി. ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തില്‍ സെന്‍സെക്‌സ് 145.52 പോയിന്റ് നേട്ടവുമായി 80,664.86ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ദേശീയ സൂചിക നിഫ്റ്റി 84.55 പോയിന്റ് നേട്ടത്തോടെ 24,586.86ല്‍ അവസാനിച്ചു. പൊതുമേഖല ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്.ബി.ഐ, എന്‍.ടി.പി.സി, അള്‍ട്രടെക്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.