അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ കുതിപ്പ്

തിങ്കളാഴ്ച കൂപ്പുകുത്തിയ അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയാണ് ചൊവ്വാഴ്ച തിരിച്ചു കയറിയത്. കമ്പനിയുടെ ഓഹരികള്‍ ആറു ശതമാനം വരെയാണ് മുന്നേറിയത്.

author-image
anumol ps
New Update
adani energy

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ: കുതുപ്പ് തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണി. തിങ്കളാഴ്ച കൂപ്പുകുത്തിയ അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയാണ് ചൊവ്വാഴ്ച തിരിച്ചു കയറിയത്. കമ്പനിയുടെ ഓഹരികള്‍ ആറു ശതമാനം വരെയാണ് മുന്നേറിയത്. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമേരിക്കന്‍ ധനകാര്യ സ്ഥാപനവും കമ്പനികളുടെ പ്രകടനം വിലയിരുത്തുന്ന ആഗോള സൂചിക പ്രൊവൈഡറുമായ മോര്‍ഗന്‍ സ്റ്റാന്‍ലി ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ (എംഎസ്സിഐ) അദാനി ഗ്രൂപ്പ് ഓഹരികളെ മരവിപ്പിച്ചിരുന്നു. മരവിപ്പിച്ച നടപടി എംഎസ് സിഐ നീക്കിയതാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ മുന്നേറ്റത്തിന് സഹായകമായത്.

അദാനി എനര്‍ജി സൊല്യൂഷന്‍സ് മാത്രം 6.2 ശതമാനമാണ് മുന്നേറിയത്. അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ രണ്ടു ശതമാനവും കുതിച്ചു. എന്നാല്‍ അദാനി ഗ്രൂപ്പിലെ ഫ്ലാഗ്ഷിപ്പ് ഓഹരിയായ അദാനി എന്റര്‍പ്രൈസസ് ചെറിയ തോതില്‍ ഇടിഞ്ഞു. അദാനി പോര്‍ട്സില്‍ കാര്യമായ മുന്നേറ്റം ദൃശ്യമല്ല.

ബിസിനസ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ സ്വീകരിച്ച നടപടി നീക്കം ചെയ്തതെന്ന് എംഎസ്സിഐ അറിയിച്ചു. 

adani