അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ കനത്ത ഇടിവ്

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്്സ്, അദാനി വില്‍മര്‍ തുടങ്ങിയ ഓഹരികള്‍ അഞ്ചുശതമാനം വരെ ഇടിവാണ് നേരിടുന്നത്. അദാനി എന്റര്‍പ്രൈസസ് 3.3 ശതമാനം ഇടിഞ്ഞ് 3,082ലാണ് വ്യാപാരം നടക്കുന്നത്.

author-image
anumol ps
New Update
adani group

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സെബി മേധാവി മാധബി പുരി ബുച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്ന അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ ആരോപണത്തെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്്സ്, അദാനി വില്‍മര്‍ തുടങ്ങിയ ഓഹരികള്‍ അഞ്ചുശതമാനം വരെ ഇടിവാണ് നേരിടുന്നത്. അദാനി എന്റര്‍പ്രൈസസ് 3.3 ശതമാനം ഇടിഞ്ഞ് 3,082ലാണ് വ്യാപാരം നടക്കുന്നത്. അദാനി പോര്‍ട്സിന്റെ നഷ്ടം രണ്ടു ശതമാനമാണ്. അദാനി ഗ്രൂപ്പ് ഓഹരികളുടെ നഷ്ടത്തിന്റെ ചുവടുപിടിച്ച് സെന്‍സെക്സ് ഏകദേശം 400 പോയിന്റാണ് ഇടിഞ്ഞത്. 79,330ലേക്കാണ് സെന്‍സെക്സ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.



Adani Group