ന്യൂഡല്‍ഹി : ഓഹരി വിപണി സൂചികകള്‍ ശക്തമായി ഇടിവ് നേരിടുന്നു. ഇന്നലെ സെന്‍സെക്‌സ് 984 പോയിന്റും നിഫ്റ്റി 324 പോയിന്റും ഇടിഞ്ഞു. ചില്ലറ വിലക്കയറ്റത്തോത് 14 മാസത്തെ ഉയരത്തിലെത്തിയതും വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കല്‍ തുടരുന്നതുമാണ് വിപണിക്കു തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസം നിഫ്റ്റി 257 പോയിന്റും സെന്‍സെക്‌സ് 821 പോയിന്റുമാണ് ഇടിഞ്ഞത്.
കമ്പനികളുടെ രണ്ടാംപാദഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും വിപണിയിലെ വില്‍പന സമ്മര്‍ദം കൂട്ടുന്നുണ്ട്. കഴിഞ്ഞ 2 ദിവസത്തെ ഇടിവ് നിക്ഷേപകരുടെ ആസ്തിയില്‍ 13 ലക്ഷം കോടി രൂപയുടെ കുറവു വരുത്തി. 4 മാസത്തെ താഴ്ന്ന നിലവാരത്തിലാണ് സൂചികകള്‍ ഇപ്പോള്‍. 2023 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും ശക്തമായ തിരുത്തലാണ് വിപണികളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്.